കൊടുങ്ങല്ലൂർ ശ്രീകുരുംമ്പ ഭഗവതി ക്ഷേത്രത്തിന്റെ തെക്കും വടക്കുമുള്ള ദേവസ്വം മൈതാനത്ത് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള മൈതാനം പാർക്കിങ്ങ് ഫീസ് ഇല്ലാതെ ഉപയോഗിക്കുന്നതിന് അനുവാദം കൊടുക്കുവാൻ തീരുമാനിച്ചു. വടക്കും തെക്കും ഭാഗങ്ങളിലുള്ള മൈതാനങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിന് ആവശ്യമായ സാമ്പത്തിക ബാദ്ധ്യത കണ്ടെത്തുന്നതിന്, ടി സ്ഥലങ്ങളിൽ പാർക്കിങ്ങ് ഫീസ് ഏർപ്പെടുത്തുവാൻ തീരുമാനിച്ചു. ചില ആളുകൾ ഈ വസ്തുത തെറ്റായി വ്യഖ്യാനിച്ച് ദുഷ്പ്രചാരണം നടത്തുന്നതായി ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ കാര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ദേവസ്വം ബോർഡ് അഭ്യർത്ഥിക്കുന്നു. ദേവസ്വം ബോർഡിന്റെ നയപരമായ അവകാശങ്ങളിലും അധികാരങ്ങളിലും ബാഹ്യശക്തികളുടെ യാതൊരു വിധ ഇടപെടലുകളും അനുവദിക്കാവുന്നതല്ല എന്നും ബോർഡ് വ്യക്തമാക്കുന്നു.